ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ സാമൂഹ്യ പ്രവര്‍ത്തകനും ദുറുന്നജാത്ത് സെക്രട്ടറിയുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടന്‍ ഇസ്ഹാഖ് ഹാജി (76) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ദോഹ മെട്രോയില്‍ ഇറങ്ങി ഖത്തര്‍ നാഷനല്‍ ലൈബ്രറിയിലേക്ക് നടക്കുന്നതിനിടെയാണ് ലൈബ്രറിക്ക് മുന്‍പിലെ പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തേക്ക് വന്ന വാഹനം ഇടിച്ച് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ, മകള്‍ സബിത, പേരക്കുട്ടി ദിയ എന്നിവര്‍ നിസാര പരുക്കുകളുമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്.