കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൂനോള്‍മാട് ചമ്മിണിപറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകള്‍ ഗൗരി നന്ദയാണ് മരിച്ചത്.കൂനോള്‍മാട് എ.എം.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ്.കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.