കൽപകഞ്ചേരി : കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കല്‍പകഞ്ചേരി ജി വി എച്ച് എസ് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അഭിഷേക് സ്‌കൂള്‍ കഴിഞ്ഞ് വന്ന ശേഷം കളിക്കാന്‍ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാന്‍പടി ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.