പാലക്കാട്: കൊടുന്തിരപ്പുള്ളി പുളിയപ്പറമ്ബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.കള്ളിക്കാട് കളത്തിങ്കല്‍ വീട് സുഹൈബ്(21), റെയില്‍വേ കോളനി കോട്ടപ്പാടം അല്‍ മിഷാല്‍ (21), കല്‍മണ്ഡപം പ്രതിഭാനഗര്‍ അമീര്‍ സുഹൈല്‍ (21) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 12 നാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനുശേഷം അതില്‍ ഉള്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥി വൈകീട്ട് സ്‌കൂള്‍ വിട്ട് വരുമ്ബോള്‍ ബസ് സ്റ്റോപ്പിന് സമീപമുള്ള കടയുടെ മുന്നില്‍വെച്ച് ആക്രമിക്കുകയായിരുന്നു.