പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന്, നെച്ചുള്ളിയിലെ പള്ളിയാലി അലിയുടെ മകന്‍ 13 വയസുള്ള റസിനെയാണ് തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.റസിന്‍ മണ്ണാര്‍ക്കാട് എം ഇ എസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് സംഭവം നടന്നത്. സ്വന്തം മുറിയില്‍ ആണ് റസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി തുറന്ന വീട്ടുകാര്‍ റസിനെ ഉടന്‍ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.