ചാരുംമൂട്: സ്കൂളില്‍വെച്ച് തെരുവുനായ് ആക്രമിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തില്‍ കുഞ്ഞുമോൻ-മിനി ദമ്ബതികളുടെ മകൻ ശ്രീഹരിക്കാണ് (17) നായുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.ചൊവ്വാഴ്ചയായിരുന്നു സംഭവം. ചത്തിയറ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു സെക്കൻഡ് ടേം പരീക്ഷ കഴിഞ്ഞ് വരുന്ന സമയം സ്കൂള്‍ വരാന്തയില്‍വെച്ചാണ് കടിയേറ്റത്.