കുമ്പള: ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ പ്ലാറ്റ് ഫോമിലേക്ക് വീണ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. മൊഗ്രാല്‍ ചളിയങ്കോട്ടെ അബ്ദുറഹ്‌മാന്റെ മകന്‍ സി.എം അലി അക്‌ബറിനാണ് (19) പരിക്കേറ്റത്.ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് അപകടം. കാഞ്ഞങ്ങാട്ട് സ്വകാര്യ സ്ഥാപനത്തില്‍ മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയാണ്. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങിയത് കണ്ട മറ്റ് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി. നടുവിനും വയറിനും കൈകാലുകള്‍ക്കുമാണ് ഗുരുതരമായി പരുക്കേറ്റത്.