ആലപ്പുഴയില്‍ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരില്‍ പുതുവേല്‍ പ്രശാന്ത്, പ്രസന്ന ദമ്ബതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്.ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്കി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി താന്‍ വിഷകായ കഴിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.