ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയിലെ ബാന്‍ഡുങ് നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മരണം.അക്രമിക്ക് പുറമേ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഒരു കത്തിയുമായി പൊലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് കടന്ന അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐസിസിന്റെ മാതൃകയിലുള്ള ജമാ അന്‍ഷാരത് ദൗല ( ജെ.എ.ഡി ) സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.