ത്യശൂര്‍ : സസ്പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഇന്‍സ്പെക്ടര്‍ ടോള്‍ പ്ലാസയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ലിപിയാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.കാറില്‍ പെട്രോളുമായെത്തി തീകൊളുത്തി മരിക്കാനായിരുന്നു ശ്രമം.കാറിന്റെ ചില്ലു തകര്‍ത്ത് പോലീസും അഗ്നിരക്ഷാസേനയും സോപ്പുവെള്ളം ചീറ്റിച്ചതോടെ ശ്രമം പാളി. ഇന്‍സ്പെക്ടറെ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം സ്വദേശിയാണ് ലിപി. മുതിര്‍ന്ന പൗരനോട് അപമര്യാദയായി പെരുമാറിയതിനാണ് ലിപിയെ സസ്പെന്‍ഡ് ചെയ്തത് .