അടൂർ :എം.സി റോഡില്‍ വടക്കടത്ത്കാവ് നടയ്ക്കാവ് ജംഗ്ഷനില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കൊട്ടാരക്കര ശ്രീശൈലം വീട്ടില്‍ ജയചന്ദ്രന് (56) പരിക്കേറ്റു. അടൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും അടൂരിലേക്ക് വരികയായിരുന്ന സാന്‍ട്രോ കാറുമാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശത്ത് തീ ഉയര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്.ഫയര്‍ഫോഴ്സ് എത്തി യാണ് വാഹനത്തില്‍ കുടുങ്ങിയ ജയചന്ദ്രനെ രക്ഷപ്പെടുത്തിയത്. അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷനല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.