കാനറികൾക്ക് കണ്ണീരോടെ മടക്കം

ശരീഫ് ഉള്ളാടശ്ശേരി

കോപ്പാ അമേരിക്കയിൽ സെമി കാണാതെ കാനരിപട പുറത്ത്.
കോപ്പാ അമേരിക്കയില്‍ മുത്തമിടാമെന്ന ബ്രസീലിന്റെ മോഹത്തിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനമായിരിക്കുകയാണ്. ഉറുഗ്വേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച് സെമിയിലേക്ക് . നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനില വഴങ്ങി. ഷൂട്ടൗട്ടില്‍ ബ്രസീല്‍ രണ്ട് കിക്ക് പാഴാക്കിയതോടെ കാനറികളുടെ സെമി മോഹങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു.
കരുത്തരുടെ പോരാട്ടത്തില്‍ 4-3-3 ഫോര്‍മേഷനിലാണ് ഇരു ടീമും ബൂട്ടണിഞ്ഞത്. ആക്രമണ ഫുട്‌ബോളാണ് ഇരുടീമും പുറത്തെടുത്തത്. ആറാം മിനുട്ടില്‍ ഉറുഗ്വേയുടെ റൊണാള്‍ഡ് അറൗജോയുടെ ലോങ്‌ബോള്‍ ഗോളാകുമെന്ന് തോന്നിച്ചെങ്കിലും ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. ചെറിയ പാസുകളിലൂടെ ഉറുഗ്വേ തന്ത്രം മെനയുന്നതാണ് കാണാനായത്. 14ാം മിനുട്ടില്‍ ബ്രസീലിന്റെ കോര്‍ണര്‍ കിക്ക്. റാഫിഞ്ഞയുടെ കോര്‍ണര്‍ ബോക്‌സിനകത്തേക്ക് വന്നെങ്കിലും പ്രതിരോധ നിര തടുത്തു.
16ാംമിനുട്ടില്‍ ഉറുഗ്വേയുടെ ഫാക്കുണ്ടോ പെല്ലിസ്ട്രി ബോക്‌സിനകത്തേക്ക് പന്തെത്തിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധ നിര ഗോള്‍ശ്രമം തടുത്തു. മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തുന്നില്ല. 28ാം മിനുട്ടില്‍ ബ്രസീലിന്റെ എന്‍ഡ്രിക്ക് ബോക്‌സനകത്തേക്ക് പാസ് നല്‍കിയെങ്കിലും എത്തിപ്പിടിക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കാതെ പോയി. 35ാം മിനുട്ടില്‍ ബോക്‌സിലേക്ക് ലഭിച്ച ക്രോസില്‍ നിന്ന് ഉറുഗ്വേയുടെ ഡാര്‍വിന്‍ ന്യൂനസിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റംനടത്തിയെങ്കിലും ഇരു ടീമിനും ഗോൾ നേടാനായില്ല.74ആം മിനിറ്റിൽ ഉറുഗ്വ താരം നഹിതൻ നാൻഡേസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. അതോടെ 10പേര് മാത്രമായിട്ടും അവർ പിടിച്ചു നിന്നു മത്സരം ഗോൾ രഹിത സമനിലയായതോടെ മത്സരം പെനാൽറ്റിയിലേക്ക്.
ഉറുഗ്വേയ്ക്കായി ആദ്യ കിക്കെടുത്ത ഫെഡറിക്കോ വാല്‍വെര്‍ഡേ ലക്ഷ്യം കണ്ടു. ബ്രസീലിനായി കിക്കെടുത്ത ഈഡര്‍ മിലിറ്റാവോയ്ക്ക് ലക്ഷ്യം പിഴച്ചു. ഉറുഗ്വേയ്ക്കായി രണ്ടാം കിക്കെടുത്ത റോഡ്രിഗോ ബെന്റാന്‍കൂര്‍ പന്ത് പോസ്റ്റിലാക്കി. മറുപടിയില്‍ ആന്‍ഡ്രിയാസ് പെരെയ്‌റെ ബ്രസീലിനായി വലകുലുക്കി. മൂന്നാം കിക്കെടുത്ത ഗ്ലോറിഗന്‍ ഡി അരാസ്‌ക്യൂറ്റയും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേയ്ക്ക് ആത്മവിശ്വാസം. ബ്രസീലിനായി കിക്കെടുത്ത ഡഗ്ലസ് ലൂയിസിനും പിഴച്ചു.

നാലാം കിക്കെടുത്ത ഉറുഗ്വേയുടെ ജോസ് മരിയ ഗിമിനസിന്റെ കിക്ക് ബ്രസീല്‍ ഗോളി അലിസന്‍ സേവ് ചെയ്തു. മറുപടിയില്‍ ബ്രസീലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി പന്ത് പോസ്റ്റിലാക്കി. അഞ്ചാം കിക്കെടുത്ത മാവുവല്‍ ഉഗാര്‍ട്ടയും ഉറുഗ്വേയ്ക്കായി ലക്ഷ്യം കണ്ടതോടെ ബ്രസീലിനെ വീഴ്ത്തി ഉറുഗ്വേ സെമിയില്‍ കാനറി പട നാട്ടിലേക്കും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × five =