മലപ്പുറം : കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. യുവതിയെ ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.ആഡംബര കാറിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്.മലപ്പുറം കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി സ്വദേശി അബ്ദുല്‍ റഹീം, പൂക്കിപ്പറമ്പ് സ്വദേശി ഷാജഹാന്‍, പത്തനംതിട്ട അടൂര്‍ സ്വദേശി ബിന്ദുജ എന്നിവരാണ് അറസ്റ്റലിലായത്.