വക്കം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റില്‍. ഇക്കഴിഞ്ഞ 28ന് രാത്രി 7.30ന് പെരുംകുളം ജംഗ്ഷന് സമീപം മാരകായുധങ്ങളുമായി കാറിലെത്തി മണമ്പൂര്‍ മലവിള പൊയ്ക വീട്ടില്‍ നസീറിനെ (40) ഗുരുതരമായി വെട്ടിപ്പരിക്കല്‍പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.മണമ്പൂർ പെരുംകുളം ദേശത്ത് മലവിളപ്പൊയ്ക ഫാത്തിമ മന്‍സിലില്‍ താഹ (29), കഴക്കൂട്ടം മിഷന്‍ ആശുപത്രിക്ക് സമീപം ജസ്‌ല മന്‍സിലില്‍ ജാസിംഖാന്‍ (33), അഴൂര്‍ പെരുമാതുറ കൊച്ചുതുരുത്ത് പുത്തന്‍ ബംഗ്ലാവില്‍ റിയാസ് (33) എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ ചികിത്സയിലാണ്. മുഖ്യപ്രതിയായ താഹയ്ക്ക് നസീറിനോടുള്ള മുന്‍വിരോധമാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.