കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടയില്‍ നാദാപുരം വളയത്ത് മൂന്ന് വയസുകാൻ തോട്ടില്‍ വീണ് മരിച്ചു. ചെറുമോത്തെ ആവലത്ത് സജീറിന്‍റെ മകനാണ് മരിച്ചത്.വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.