മലപ്പുറം: പരപ്പനങ്ങാടിയില്‍ മൂന്നു വയസ്സുകാരി വീടിന് മുമ്ബില്‍ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിന്റെപുരക്കല്‍ മുസ്തഫയുടെ (സദ്ദാം) മകള്‍ ഇഷ ഹൈറിൻ ആണ് മരിച്ചത്.ബുധനാഴ്ചയാണ് വീടിന് മുന്നില്‍ വെച്ച് ബൈക്ക് ഇടിച്ചത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങല്‍ബീച്ച് ഭാഗത്ത് നിന്നും വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കുകാരൻ നിര്‍ത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെവ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണംസംഭവിച്ചത്.