അമരാവതി: തിരുപ്പതി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ദര്‍ശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു. തീര്‍ത്ഥാടകസംഘത്തിനൊപ്പം ഉണ്ടായിരുന്ന കൗഷിക്കിന് ആണ് പരിക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രനടപ്പാതയില്‍വച്ചാണ് സംഭവം. ഏഴാം മൈലിലെ ഹനുമാൻ പ്രതിമയ്ക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. അപ്രതീക്ഷിതമായി എത്തിയ പുലി കുട്ടിയെ കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്ക് നീങ്ങുകയായിരുന്നു.