ആലുവ: പോലീസ് സ്റ്റേഷനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് തെറിച്ചുവീണ റിട്ട. എസ്‌ഐ അതേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചുകുന്നുകര കുത്തിയതോട് മനയ്ക്കലകത്തൂട്ട് തച്ചില്‍ വീട്ടില്‍ ടി.ജെ. ജോസഫ് (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ആലുവ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ഇൻഷ്വറൻസ് തുകയുമായി ബന്ധപ്പെട്ട കാര്യത്തിനായി വന്ന ജോസഫിന്‍റെ സ്കൂട്ടറിനു പിന്നില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വലതുവശത്തേക്ക് വീണ ജോസഫിന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തത്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.