തൃശൂര്‍ : ട്രെയിനില്‍ നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണ പെണ്‍കുട്ടിക്കു ദാരുണാന്ത്യം. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.മത്സ്യത്തൊഴിലാളിയായ തോപ്പുംപടി അറയ്ക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുമ്ബോള്‍ കാല്‍തെന്നി പാളത്തിലേക്കു വീഴുകയായിരുന്നു.
കുടുംബാംഗങ്ങള്‍ക്കൊപ്പം വേണാട് എക്സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു.ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ യുവതി ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാന്‍ ഇറങ്ങി. തിരികെ കയറുംമുന്പേ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു .