മധുര: റിസര്‍വ് വനത്തിനുള്ളില്‍ പച്ചമരുന്നും വിറകും ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ തേൻ കരടി ആക്രമിച്ചു. തേനിക്ക് സമീപത്തുള്ള ആണ്ടിപ്പട്ടി മേഖലയിലെ സെല്‍വി എന്ന സ്ത്രീയാണ് കരടിയുടെ ആക്രമണത്തിനിരയായത്.കതിര്‍വേലപുരം ഗ്രാമനിവാസിയായ സെല്‍വി സമീപത്തുള്ള കാട്ടിലേക്ക് പോയ വേളയില്‍ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. കരടിയുടെ പിടിയില്‍ നിന്ന് കുതറിയോടിയ സെല്‍വി പിന്നീട് ബോധരഹിതയായി വീണു. ആക്രമണത്തില്‍ സെല്‍വിയുടെ മുതുകിന് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.