പാലക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളില്‍ കവര്‍ച്ച നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. പിരായിരി സ്വദേശി ഉമര്‍ നിഹാല്‍, റിനീഷ് എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.സമാന രീതിയില്‍ മോഷണം നടത്തിയ മൂന്നു പ്രതികളെ പത്തു ദിവസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ പാലക്കാട് നഗരത്തിലെ റോബിന്‍സണ്‍ റോഡിലാണ് കേസിന് ആസ്പദമായ സംഭവം. സെയില്‍സ് എക്‌സിക്യൂട്ടീവായ എറണാകുളം സ്വദേശി മീറ്റിങ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി. ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതികള്‍ എടിഎമ്മിലെത്തിച്ച് പണം പിന്‍വലിപ്പിച്ചു. ശേഷം കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും വാച്ചും കവര്‍ന്ന് സ്റ്റേഡിയം ബസ്റ്റാന്റിന് സമീപം ഇറക്കി വിടുകയായിരുന്നു.എറണാകുളം സ്വദേശിയുടെ പരാതിയില്‍ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.