താനൂര്‍ : അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം.കണ്ണന്തളി അല്‍നൂര്‍ സ്കൂളിനു സമീപം താമസിക്കുന്ന ഒലിയില്‍ ഫൈസലിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഫഹ്മിനാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ്
അടുക്കളമുറ്റത്ത് മീൻവളര്‍ത്താൻ വെള്ളം നിറച്ചുവെച്ച പ്ലാസ്റ്റിക് പെട്ടിയില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.