ഗുരുഗ്രാം: ഹരിയാനയില്‍ മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു വയസുകാരൻ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു മരിച്ചു ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് മൂന്ന് ഏരിയയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ നാലുവയസുള്ള പെണ്‍കുട്ടിയും രണ്ട് വയസുള്ള ജിഗറും വീടിന്‍റെ മുൻവശത്തെ കോണിപ്പടിക്ക് സമീപം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജിഗറിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
അപകടത്തിന് പിന്നാലെ രക്ഷപെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.