കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥി കാറിടിച്ച്‌ മരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുകെജി വിദ്യാര്‍ത്ഥി കാറിടിച്ച്‌ മരിച്ചു. ആനക്കല്ല് ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്. ആനക്കല്ല് പുരയിടം രാജേഷ് – ജയമോള്‍ ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.സ്‌കൂള്‍ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുന്ന വഴി കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് തടിമില്ലിന് സമീപമാണ് അപകടമുണ്ടായത്. റോഡിനു മറുവശത്തേക്ക് കടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഹെവനെ ഇടിച്ചു തെറിപ്പിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 9 =