ത്യശൂർ: അതിരപ്പിള്ളിയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കല്‍ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ആനമല റോഡില്‍ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.