ലക്നോ: ഇലക്‌ട്രിക്ക് റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ നിവാസ്പുര്‍വ പ്രദേശത്താണ് അപകടമുണ്ടായത്.ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഓട്ടോ ഡ്രൈവറായ യുവതിയുടെ ഭര്‍ത്താവ് രണ്ട് ബാറ്ററികള്‍ മുറിയില്‍ കൊണ്ടുവന്ന് ചാര്‍ജ് ചെയ്യാനിടുകയായിരുന്നു. ഈ സമയം ഭാര്യയും രണ്ട് കുട്ടികളും മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്നു. പുലര്‍ച്ചയോടെയാണ് ബാറ്ററികളില്‍ ഒന്ന് പൊട്ടിത്തെറിച്ചത്. അപകടസമയം മുറിയില്‍ നിന്നും പുറത്തുപോയതിനാല്‍ ഭര്‍ത്താവ് രക്ഷപെട്ടു.