തിരുവനന്തപുരം: തെരുവ്നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു.തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടങ്ങളിലൊന്ന് സ്റ്റെഫിനയുടെ കൈയില്‍ മാന്തിയിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. സഹോദരന്റെ ചികിത്സാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ നായ്ക്കൂട്ടത്തിലൊരെണ്ണം കൈയില്‍ മാന്തിയ വിവരം അവര്‍ പറയുന്നത്. അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റക്ക് കഴിയുന്ന സഹോദരൻ ചാള്‍സിന്റെ ചികിത്സാകാര്യങ്ങള്‍ക്കു സഹായിയായാണ് അവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.