പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ

ന്യൂയോര്‍ക്ക് : പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍.വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.
പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും കൊലപാതക ശ്രമവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനിച്ച്‌ മണിക്കൂറുകള്‍ മാത്രമ പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പമ്പിലെ ജീവനക്കാരാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തിയത്.
ഇവര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + four =