കാവനാട് ശര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച യുവതി മരണമടഞ്ഞു

കൊല്ലം : കാവനാട് ശര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച കുടുംബത്തിലെ യുവതി മരിച്ചു.കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തി (45) ആണ് മരിച്ചത്. ദീപ്തി പ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറും മകന്‍ അര്‍ജുനും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയില്‍ എത്തി കുടുംബത്തില്‍ നിന്നും വിവരങ്ങള്‍ തേടി. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന കാര്യത്തിലടക്കം വ്യക്തതയില്ല.

You May Also Like

About the Author: Jaya Kesari