രാജസ്ഥാന്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ക്ഷേത്രവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഏകലിംപുര മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ജ്യോത ബാവ്ജി ക്ഷേത്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികള്‍ ക്ഷേത്രത്തിന്റെ ടെറസിലെത്തിയപ്പോഴാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.ക്ഷേത്രത്തിന് പിന്നിലെ ചേരിയില്‍ താമസിക്കുന്ന പുഷ്പ എന്ന സ്ത്രീയാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി.