തിരുവനന്തപുരം : മറൈൻ അക്വാറിയത്തിന്റെ വിശാല ലോകം ഡിസംബർ 13ന് വൈകിട്ട് 6 മണിക്ക് കഴക്കൂട്ടം ടെക്‌നോ പാർക്കിന് എതിർവശം രാജധാനി മൈതാനിയിൽ ചലച്ചിത്ര താരം ഭാവന ഉദ്ഘാടനം ചെയ്യും. അക്വാറിയത്തിനുള്ളിൽ മീനുകളോടൊപ്പം, പൂച്ചക്കുട്ടികൾ കളിച്ചുല്ലസിക്കുന്ന അത്ഭുതകാഴ്ചകളും ചിറകുകൾ വിടർത്തി പറക്കുന്ന ചിത്രശലഭങ്ങളും മീനുകളോടൊപ്പം നീന്തുന്ന സ്കൂബ ഡൈവേഴ്‌സും, പാട്ടിനൊത്ത് ചുവട് വയ്ക്കുന്ന റോബോർട്ടിക്സ് നായ്ക്കുട്ടികളും മേളയിൽ പ്രധാനപെട്ടതാണ്. ഫുഡ് കോർട്ടും, ഉന്നതനിലവാരത്തിൽ ഉള്ള തുണിത്തരങ്ങളും, ഫർണിച്ചറുകളും മേളയിൽ ഉണ്ടായിരിക്കും.150രൂപയാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 13 മുതൽ ജനുവരി 13 വരെയാണ് മേള നടക്കുന്നത്. പ്രവർത്തിദിനങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം നടത്തുന്നത് എന്ന് ഡി. ക്യു. എഫ് മറൈൻ വേൾഡ് ഡയറക്ടർമാരായ ഫയാസ് റഹ്മാൻ, മാർക്കറ്റിംഗ് ഹെഡ് സിദ്ദിഖ് കറുകപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു