തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയില്‍ കല്ല് വീണ് തൊഴിലാളി മരിച്ചു. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തില്‍ സ്വദേശി ഗോപിനാഥൻ നായര്‍ (79) ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികള്‍ പോകുന്നതിനിടയില്‍ മുകളില്‍ നിന്നും വലിയ പാറ കല്ല് ഗോപിനാഥൻ നായരുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു.ആനകുളം സ്വദേശി ഇന്ദിരയുടെ പുരയിടത്തിന്റെ അടിഭാഗത്ത് രാവിലെ ഈറ വെട്ടാൻ എത്തിയതായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍.