അമ്പലപ്പുഴ: ടെമ്പോ ട്രാവലറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. തോട്ടപ്പള്ളി ഉമാപറമ്പില്‍ രാജന്‍, ജയ ദമ്പതികളുടെ മകന്‍ ജിനു രാജാ (34)ണ് മരിച്ചത്.ദേശീയ പാതയില്‍ തോട്ടപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തില്‍ ടാക്‌സി ഡ്രൈവറായ ഇദ്ദേഹം ജോലിക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. എതിരെ വന്ന ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.