കട്ടപ്പന: വണ്ടന്‍മേടിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്ക്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചോടെ ചേമ്ബുകണ്ടത്തായിരുന്നു അപകടം.തൂത്തുകുടിയില്‍ നിന്നും മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ ആന്റണി (31), മഹേശന്‍ (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വഴി പരിചയമില്ലാതിരുന്നതിനെ തുടര്‍ന്ന് ദിശ തെറ്റി വന്ന ബൈക്ക് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുമളി ഭാഗത്തു നിന്നും വന്ന ബൈക്ക് എതിര്‍ ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ആന്റണിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ തലക്കാണ് പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. മഹേശന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൂത്തുക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.