മൂന്നാര്‍ല : മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു. തൃശ്ശൂര്‍ സ്വദേശി ബിമല്‍ ആണ് (32) കൊല്ലപ്പെട്ടത്.കൊലപാതകത്തില്‍ സഹപ്രവര്‍ത്തകനെ പൊലീസ് പിടികൂടി. മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മൂന്നാര്‍ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.