കണ്ണൂര്‍: പയ്യാമ്പലത്ത് ബേബി ബീച്ചിനടുത്ത് ജ്വല്ലറി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. താവക്കര അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് കടലില്‍ ചാടിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റല്‍ പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചല്‍ നടത്തിയിരുന്നു. കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്സ്‌ആപ് സ്റ്റാറ്റസില്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കിയ ശേഷമാണ് റോഷിത കടലില്‍ ചാടിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.