ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് തൊഴിലാളി യുവാവിന് ദാരുണാന്ത്യം.ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറിലെ നില്‍ ബ്ലോക്കിലാണ് സംഭവം. ബിഹാറിലെ കതിഹാര്‍ സ്വദേശിയായ ഷെയ്ഖ് ഷാ ആലം(41) ആണ് മരിച്ചത്. ജോലിക്കിടെ ഇയാള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.