ചേര്‍ത്തല: ചേര്‍ത്തലയില്‍ അയല്‍വാസികളായ യുവാവിനെയും വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂര്‍കരിയില്‍ തിലകന്‍്റെ മകന്‍ അനന്തകൃഷ്ണന്‍ (24), തേക്കിന്‍കാട്ടില്‍ ഷാജിയുടെ മകള്‍ എലിസബത്ത് എന്നിവരാണ് മരിച്ചത്.വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ചേര്‍ത്തല പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ആളൊഴിഞ്ഞ ഒരു കെട്ടിടത്തില്‍ കണ്ടെത്തിയത്.ഇവര്‍ രണ്ട് പേരും സുഹൃത്തുക്കളാണ് എന്നാണ് പോലീസ് പറയുന്നത്. എലിസബത്ത് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനിയാണ്. വീടിന് സമീപം തന്നെയുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.