കല്‍പ്പറ്റ: നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള വയനാട് പൊലീസിന്‍റെ കര്‍ശന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിലായി.താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30), കൂടത്തായി പൂവോട്ടില്‍ വീട്ടില്‍ പി വി ജിഷ(33) എന്നിവരെയാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തത്. 0.4 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഇരുവരെയും പിടികൂടുന്നത്. എസ് ഐ പി സി റോയ് പോള്‍, എസ് സി പി ഒമാരായ രാമു, ജയേഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ജൂലൈ മാസത്തില്‍ പിടികൂടുന്ന നാലാമത്തെ കേസാണിതെന്ന പൊലീസ് വ്യക്തമാക്കി. നാല് കേസുകളിലായി ആറു പേരെയാണ് ഈ മാസത്തില്‍ മാത്രം പിടികൂടിയത്.