പത്തനംതിട്ട : ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവും യുവതിയും അറസ്റ്റില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍(26), അലപ്പുഴ കായംകുളം പെരുമ്ബള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ(24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിലായത്.നിലംപതിഞ്ഞിമുകളിലെ ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. വാടക്കയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റിലാണ് ചെടി നട്ടു വളര്‍ത്തിയത്.
മൂന്നുനിലയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഒരു മുറിയും അടുക്കളയും ഹാളുമാണുള്ളത്. നാലു മാസം പ്രായമുള്ള ചെടിയാണ് കണ്ടെത്തിയത്. ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാന്‍ എല്‍ഇഡി ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ചിരുന്നു. പരിശോധനയ്ക്കിടെ താഴെയുള്ള ഫ്‌ളാറ്റില്‍ മറ്റൊരു യുവാവിനെയും കഞ്ചാവ് കൈവശം വെച്ചതിന് പൊലീസ് പിടികൂടി. പത്തനംതിട്ട കണ്ടത്തില്‍ വീട്ടില്‍ അമല്‍(28) ആണ് അറസ്റ്റിലായത് .