കൊച്ചി : മയക്കുമരുന്ന് സംഘത്തില്‍പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചി ഈരവേലി ഹൗസ് മിഷേല്‍ പി.ജെ (28) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.88 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊച്ചിന്‍ കോളേജ് പരിസരത്തു വെച്ചാണ് മിഷേല്‍ പിടിയിലായത്.പശ്ചിമ കൊച്ചിയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയും, യുവാക്കളെയും, ടൂറിസ്റ്റുകളെയും ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.