പറവൂരിൽ ക്ഷേത്രോത്സവത്തിന് മൈക്ക് കെട്ടാന്‍ മരത്തില്‍ കയറിയ യുവാവ് താഴെവീണു മരിച്ചു

പറവൂര്‍: ക്ഷേത്രോത്സവത്തിന് മൈക്ക് കെട്ടാന്‍ മരത്തില്‍ കയറിയ യുവാവ് താഴെവീണു മരിച്ചു. തെക്കുംപുറം തോട്ടോത്ത് ബാലചന്ദ്രന്റെ മകന്‍ ടി.ബി.പ്രസാദാണ് (34) മരിച്ചത്. കിഴക്കുംപുറം ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ 28ന് രാത്രി 8.30നാണ് അപകടം. ആല്‍മരത്തില്‍ മൈക്ക്കെട്ടി തിരികെ ഇറങ്ങുമ്ബോള്‍ കൈതെന്നി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേല്‍ക്കുകയും വാരിയെല്ല് തകരുകയും ചെയ്ത പ്രസാദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 − three =