കോഴിക്കോട് : കൊടുവള്ളിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്.കിഴക്കോത്ത് പരപ്പാറ കുറുന്താറ്റില്‍ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ല.
മിന്നലേറ്റ് വീണ നസീര്‍ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. പിന്നാലെ വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.