കൂത്താട്ടുകുളം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മംഗലത്തുതാഴം (ലക്ഷംവീട്) ആറുകാലില്‍ സുകുമാരന്‍റെ മകൻ സുജിത് സുകുമാരൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30-ന് മംഗലത്തുതാഴം എസ്‌എൻഡിപി ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. കൂത്താട്ടുകുളം പൊലീസ് എത്തി സുജിത്തിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നഗരസഭാ പൊതുശ്മശാനത്തില്‍ നടന്നു