ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു സമീപം ആംബുലന്‍സിനു മുന്നില്‍ ചാടിയ യുവാവ് മരിച്ചു .കൈയ്യും കാലും ഒടിഞ്ഞ് ഗുരുതരാവസ്ഥയില്‍ ഒരു ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ആലപ്പുഴ പുന്നപ്ര കറുകപ്പറമ്ബില്‍ സെബാസ്റ്റ്യന്‍ തോമസാ(20)ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.45നാണ് സെബാസ്റ്റ്യന്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്‍വശമുള്ള ബാറിനു മുന്നിലെ റോഡില്‍ നിന്നും യുവാവ് ആംബുലന്‍സിനു മുന്നില്‍ ചാടിയത്. ഉടന്‍ തന്നെ നാട്ടുകാരും പ്രദേശവാസികളായ ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിച്ചു.