കണ്ണൂര്‍: സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലംപള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു.ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. പയ്യാമ്പലം പള്ളിയാംമൂല സരോവരം വീട്ടില്‍ സുരേഷ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ വിഘ്‌നേഷാ (23)ണ് അതിദാരുണമായി മരിച്ചത്. നീന്തുന്നതിനിടെ കടലിലെ തിരയിലെ ചുഴിയില്‍ പെട്ട വിഘ്‌നേഷിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചുഴിയില്‍ നിന്നും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.