ചോറോട് കൈനാട്ടി ഓവര്‍ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

തലശേരി:ചോറോട് കൈനാട്ടി ഓവര്‍ ബ്രിഡ്ജിന് സമീപം യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വടകര താഴയങ്ങാടി വലിയവളപ്പ് ചെറാക്കുട്ടിൻ്റെ വിട ഫാസില്‍ (39) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ ആറോടെയാണ് നാട്ടുകാര്‍ മുതദ്ദേഹം കണ്ടത്.തൊട്ടടുത്ത് ചോര പുരണ്ട നിലയില്‍ ആക്ടിവ സ്കൂട്ടറുമുണ്ട്. മുഖത്തും ശരീരത്തിലും പരിക്കും ചോരപ്പാടുകളുമുണ്ട്. മൂന്ന് ദിവസം മുമ്പാണ് ബഹ്റൈനില്‍ നിന്നും നാട്ടിലെത്തിയത്. വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 2 =