ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴയില്‍ വണ്ടാനത്താണ് സംഭവം.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം തറമേഴം വീട്ടില്‍ നവാസ്-നൗഫില ദമ്പതികളുടെ മകൻ സല്‍മാൻ (20) ആണ് മരിച്ചത്.കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴ്ന്നതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കള്‍ ബഹളം വച്ചു.നാട്ടുകാർ ഓടിക്കൂടി തിരച്ചില്‍ നടത്തിയെങ്കിലും സല്‍മാനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
‘