ദുബൈ: കാസർകോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ഗവ. മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന മൻസൂർ – ജുവൈരിയ്യ ദമ്ബതികളുടെ മകൻ ഫർശിൻ (29) ആണ് മരിച്ചത്.ദേര സ്പോർട്സ് മാർകറ്റില്‍ സ്ഥിതി ചെയ്യുന്ന പോപുലർ ഓടോ പാർട്സ് കടയിലെ ജീവനക്കാരനായിരുന്നു.നഈഫ് റോഡിലായിരുന്നു താമസം. മാതാവും അനുജനും ദുബൈയില്‍ സന്ദർശന വിസയില്‍ വന്നിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഹൃദായാഘാതമെന്നാണ് നിഗമനം.