കൊച്ചി: കാമുകിയുമായി വഴക്കിട്ട് ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു. കൊച്ചി ബ്രഹ്മപുരം സ്വദേശിയാണ് കാമുകിയെ ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയത്.ബുധനാഴ്ച പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനുസമീപത്തായിരുന്നു സംഭവം നടന്നത്. ട്രാൻസ്ഫോറിന് മുകളില്‍ കയറി ലൈനില്‍ പിടിക്കാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.ഇതോടെ വലിയ ശബ്‌ദത്തോടെ ലൈനില്‍ നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്‌തു. തുടര്‍ന്ന് പൊട്ടിത്തെറിശബ്‌ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്‌ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഓടിയെത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ യുവാവിന് പ്രാഥമിക ചികിത്സ നല്‍കിയശേഷം പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.